
മുംബൈ: മഹാരാഷ്ട്രയിൽ തീവണ്ടിയിൽ ബോംബ് സ്ഫോടനം നടന്നേക്കുമെന്ന് ഭീഷണി സന്ദേശം(Bomb threat) . വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് മുംബൈ പോലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
അജ്ഞാത കോളറിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്നും ട്രെയിനിൽ ഒരു വലിയ സ്ഫോടനം നടക്കുമെന്ന് പറഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, അതേ നമ്പറിലേക്ക് ഉദ്യോഗസ്ഥർ തിരിച്ചു വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഭീഷണിയെ തുടർന്ന് മുംബൈ പോലീസ് ഉടൻ തന്നെ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയും തീവണ്ടികളിൽ വ്യാപകമായ തിരച്ചിൽ നടത്തുകയും ചെയ്തു. അതേസമയം, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി എത്തിയ ഭീഷണി സന്ദേശത്തെ തുടർന്ന് സംസ്ഥാനം അതീവ ജാഗ്രതയിലാണ്.