
ചെന്നൈ: മദ്രാസ് ഹൈക്കോടതിയ്ക്ക് നേരെ ബോംബ് ഭീഷണി(Bomb threat). ഇന്ന് രാവിലെയാണ് ഹൈക്കോടതി രജിസ്ട്രാർ ഓഫീസിലേക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
സന്ദേശം ലഭിച്ചയുടൻ താനാണ് സുരക്ഷാ നടപടികളുടെ ഭാഗമായി കോടതി ജീവനക്കാർ ഉൾപ്പടെയുള്ളവരെ കെട്ടിട സമുച്ചയത്തിൽ നിന്നും ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും പോലീസും കോടതിയിൽ വ്യാപക തിരച്ചിൽ നടത്തി.
നൂറുകണക്കിന് ജീവനക്കാരും സന്ദർശകരും സമുച്ചയത്തിന് പുറത്തുള്ള ഹൈവേയിൽ തടിച്ചുകൂടിയതോടെ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായി. അതേസമയം ചെന്നൈയിലെ മറ്റ് ചില സ്ഥലങ്ങളിലും സമാനമായ ഇമെയിൽ ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.