
ജയ്പുർ: സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ലക്നോവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി ജയ്പൂർ വിമാനത്താവളത്തിൽ ഇറക്കി. ബോംബ് സ്ക്വാഡും (ബിഡിഡിഎസ്) പോലീസ് നായയും വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ജയ്പൂർ പോലീസ് അറിയിച്ചു. 175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം യാത്ര തുടർന്നു.