മഹാരാഷ്ട്ര: മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി. മുംബൈ കടലിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് മുന്നറിയിപ്പിലുള്ളത്(Bomb threat). 112 ഹെൽപ്പ് ലൈനിൽ വിളിച്ചാണ് അജ്ഞാതനായ വ്യക്തി ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
അതേസമയം, സെപ്റ്റംബർ 5 ന് നഗരത്തിലുട നീളമുള്ള 34 വാഹനങ്ങളിലായി 34 'മനുഷ്യ ബോംബുകൾ' സ്ഥാപിച്ചിട്ടുണ്ടെന്ന് ചൂണ്ടക്കാട്ടി ഭീഷണി എത്തിയിരുന്നു. മുംബൈ പോലീസിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തി.