
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി(Bomb threat). ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശം ശ്രദ്ധയിൽപെട്ടയുടൻ തന്നെ ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി തിരച്ചൽ ആരംഭിച്ചു.
മുൻകരുതൽ നടപടിയായി എല്ലാ ജഡ്ജിമാരോടും അഭിഭാഷകരോടും ജീവനക്കാരോടും സന്ദർശകരോടും സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടതായാണ് വിവരം.
അതേസമയം ഭീഷണി സന്ദേശം അയച്ചവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.