
ബീഹാർ: പട്‌ന വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു(Bomb). ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദിവസങ്ങൾക്ക് മുൻപ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ പോലീസ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പട്‌നയിലെ ജെ.പി.എൻ.ഐ വിമാനത്താവളത്തിൽ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. വിമാനത്താവളത്തിൽ അധികൃതർ ഉന്നതതല യോഗം വിളിച്ചുചേർക്കുകയും കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇമെയിൽ വ്യാജമാണെന്ന് തെളിഞ്ഞു" - സിറ്റി എസ്പി പ്രസ്താവനയിലൂടെ വ്യക്തമാക്കി.