
മുംബൈ: മുംബൈ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് ഭീഷണി(Bomb threat). ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. എൻഎസ്‌ഇ പരിസരത്ത് ആർഡിഎക്സും ഐഇഡികളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്.
മുന്നറിയിപ്പിനെ തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി പരിസരം വിശദമായി പരിശോധിച്ചു. എന്നാൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും ഹന്നെ കണ്ടെത്താനായില്ല. അതേസമയം ഭീഷണി സന്ദേശം അയച്ച ഇമെയിലിന്റെ ഉത്ഭവം കണ്ടെത്താൻ സൈബർ സെൽ സജീവമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സമാനമായി ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചിനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഒന്നും കാണെതാനായില്ല.