
ബെംഗളൂരു : ബെംഗളൂരുവിലെ കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിന് പുറത്തു കണ്ടെത്തിയ ഒരു ക്യാരി ബാഗിൽ നിന്ന് ബുധനാഴ്ച ആകെ ആറ് ജെലാറ്റിൻ സ്റ്റിക്കുകളും നിരവധി ഡിറ്റണേറ്ററുകളും കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കേസിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് പരിശോധന തുടരുന്നതായുമാണ് റിപ്പോർട്ട്.