
ഹൈദരാബാദ്: ഹൈദരാബാദ് സിറ്റി സിവിൽ കോടതിയിൽ ബോംബ് ഭീഷണി(Bomb threat). ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 'ആബിദ അബ്ദുള്ള' എന്ന പേരിലുള്ള ഇമെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ 3:15 ഓടെയാണ് ഈമെയിൽ ലഭിച്ചത്.
ജഡ്ജിയുടെ ചേംബേഴ്സ്, സിറ്റി സിവിൽ കോടതി, ജഡ്ജിമാരുടെ ക്വാർട്ടേഴ്സ്, ജിംഖാന ക്ലബ് എന്നിവിടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചതായാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മെയിൽ തുറന്ന് വായിച്ചത്. ശേഷം ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോടതി കെട്ടിടം ഒഴിപ്പിച്ച്, ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. .