
ഫരീദാബാദ്: പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പോലീസ് കസ്റ്റഡിയിലെടുത്തു(Bomb threat). ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ ശുഭം ദുബെ (24) യെ ഇന്നാണ് അറസ്റ്റ് ചെയ്തത്. ദുബെയുടെ ലാപ്‌ടോപ്പും ഫോണും പോലീസ് പിടിച്ചെടുത്തു.
അതേസമയം ദുബെയ്ക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു. പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം യൂണിറ്റിന്റെയും കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെയും സംയുക്ത അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ജൂലൈ 14 മുതൽ 5 ഭീഷണി ഇ-മെയിലുകൾ ഗുരുദ്വാര സമിതിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.