
ന്യൂഡൽഹി: ന്യൂഡൽഹിയിലെ താജ് പാലസ് ഹോട്ടലിന് നേരെ ബോംബ് ഭീഷണി(Bomb threat). ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.
സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ പരിസരത്ത് ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുകളും സുരക്ഷാ സംഘങ്ങളും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മെയിലിന്റെ ഉറവിടവും ആധികാരികതയും അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. അതേസമയം ഹോട്ടലിൽ സുരക്ഷ ശക്തമാക്കി.