ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് ഭീഷണി; സന്ദേശം അയച്ചത് "സഖാവ് പിണറായി വിജയൻ" എന്ന മെയിൽ ഐഡിയിൽ നിന്ന്; 3 മണിക്ക് പൊട്ടിത്തെറിക്കുമെന്ന് സന്ദേശം, സമഗ്ര അന്വേഷണം നടത്തി പോലീസ് | Bomb threat

ബി.എസ്ഇ ടവറിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊട്ടിത്തെറിക്കുമെന്നുമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്.
Bomb threat
Published on

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി(Bomb threat). ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബി.എസ്ഇ ടവറിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊട്ടിത്തെറിക്കുമെന്നുമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. "സഖാവ് പിണറായി വിജയൻ" എന്ന ഐഡിയിൽ നിന്നാണ് ഇമെയിൽ സന്ദേശം അയച്ചിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി സമഗ്രമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെതാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com