
മഹാരാഷ്ട്ര: മുംബൈയിലെ രണ്ട് പ്രമുഖ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി(Bomb). ഇമെയിലുകൾ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡിയോനാറിലെ കനകിയ ഇന്റർനാഷണൽ സ്കൂളിനും സാംത നാഗയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിനുമാണ് ഭീഷണി സന്ദേശം ലഭിച്ചത് .
സ്കൂളുകൾക്ക് മാത്രമല്ല, മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. വിവരം അറിയിച്ചതിനെ തുടർന്ന് ദിയോനാറിൽ നിന്നും സാംത നഗറിൽ നിന്നുമുള്ള പോലീസ് സംഘങ്ങൾ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം അന്വേഷണത്തിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, ഇമെയിലുകളുടെ ഉറവിടം കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.