
പട്ന: ബിഹാറിലെ സാഹിബ് ഗുരുദ്വാരയ്ക്ക് നേരെ ബോംബ് ഭീഷണി(Bomb threat). ഗുരു ഗോബിന്ദ് സിംഗിന്റെ ജന്മസ്ഥലമായ തഖത് ശ്രീ ഹരിമന്ദിർ ജി പട്‌ന സാഹിബിന് നേരെയാണ് ഭീഷണി സന്ദേശമെത്തിയത്.
ആരാധനാലയ പരിസരത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഭീഷണി ഉൾകൊള്ളുന്ന ഇമെയിൽ സന്ദേശം ലഭിച്ചത്. ഇതേതുടർന്ന് സാഹിബ് ഗുരുദ്വാരയിൽ സുരക്ഷ ശക്തമാക്കി.