
ന്യൂഡൽഹി: മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി(Bomb threat). ഇൻഡിഗോയുടെ 6E 762 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ 200 ഓളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോംബ് സ്ക്വാഡും പോലീസും സുരക്ഷാ സേനയും വിമാനത്താവളത്തിലും വിമാനത്തിലും സുരക്ഷാ പരിശോധനകൾ നടത്തി.