
ന്യൂഡൽഹി: തലസ്ഥാനത്തെ 50 ഓളം സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്(Bomb threat) . ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മാളവ്യ നഗറിലെ എസ്കെവി, ദ്വാരകയിലെ രാഹുൽ മോഡൽ സ്കൂൾ, മാക്സ്ഫോർട്ട് സ്കൂൾ, പ്രസാദ് നഗറിലെ ആന്ധ്ര സ്കൂൾ എന്നിവയുൾപ്പെടെ തലസ്ഥാനത്ത് 50 ഓളം സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സന്ദേശം ശ്രദ്ധയിൽ പെട്ടതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവര അറിയിക്കുകയാരുന്നു. തുടർന്ന്, പോലീസ് സംഘങ്ങളും, അഗ്നിശമന സേനാംഗങ്ങളും, ബോംബ് നിർമാർജന സ്ക്വാഡുകളും ഉടൻ തന്നെ സ്ഥലങ്ങളിലെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്ന് കണ്ടെത്താനായില്ല.