പശ്ചിമ ബംഗാളിൽ സ്കൂളിന് സമീപം ബോംബ് സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു | Bomb blast

അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
Bomb blast
Published on

പർഗാനാസ് : പശ്ചിമ ബംഗാളിലെ പർഗാനാസ് ജില്ലയിൽ സ്കൂളിന് പുറത്ത് ബോംബ് സ്ഫോടനം(Bomb blast). അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മധ്യഗ്രാമിലെ മധ്യഗ്രാം ഹൈസ്കൂളിന് മുന്നിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്.

വിവരമറിഞ്ഞയുടൻ പശ്ചിമ ബംഗാൾ ഭക്ഷ്യ-വിതരണ മന്ത്രി രതിൻ ഘോഷ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അതേസമയം കൊല്ലപ്പെട്ടയാൾ മറ്റൊരു സംസ്ഥാനത്തുള്ള ആളാണെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com