
കൊല്‍ക്കത്ത :പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബ് സ്ഫോടനത്തിൽ പെൺകുട്ടി മരിച്ചു. വെസ്റ്റ് ബംഗാള്‍ കാളിഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ആഘോഷത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ തമന്ന ഖാട്ടുന്‍ ( 13) എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
കൃഷ്ണനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബരോചന്ദ്ഗറിലായിരുന്നു സ്ഫോടനം നടന്നത്. തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആഘോഷം നടത്തുന്നതിനിടെ സി.പി.എം അനുഭാവിയുടെ വീടിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നെന്നാണ് ആരോപണം. ബോംബുകളിൽ ഒന്ന് കുട്ടിയുടെ സമീപം വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ ഞെട്ടലും ദുഃവും രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റവാളികളെ പിടികൂടാൻ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.