
ജമ്മു കാശ്മീർ: നിയന്ത്രണ രേഖയ്ക്കു സമീപം ഭീകരർ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് വൈറ്റ് നൈറ്റ് കോറിലെ കരസേനാ ക്യാപ്റ്റനും സൈനികനും വീരമൃത്യു വരിച്ചതായി റിപ്പോർട്ട്(Bomb Blast). അഖ്നൂർ സെക്ടറിലെ ഭട്ടലിലാണ് സ്ഫോടനം നടന്നത്. ക്യാപ്റ്റൻ കരംജിത് സിംഗ് ബക്ഷി, നായിത് മുകേഷ് എന്നിവരാണ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.50നാണ് സംഭവം നടന്നത്.
കഴിഞ്ഞ നാലു ദിവസത്തിനിടെ ജമ്മു മേഖലയിൽ മൂന്നാം തവണയാണ് ഭീകരർ അതിർത്തികടന്ന് ആക്രമണം നടത്തുന്നത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.