
ജമ്മു: ജമ്മു-കാശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനം നടന്നു(Bomb Blast). വ്യാഴാഴ്ച പുലർച്ചെയാണു സംഭവം നടന്നത്. സ്ഫോടനത്തിൽ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഒട്ടേറെ ഭീകരർ കൊല്ലപ്പെട്ടതായാണ് സംശയം.
നിയന്ത്രണരേഖയിൽ മെന്ദറിലെ കൃഷ്ണഘാട്ടി മേഖലയിൽ ബട്ടലിൽ ആണ് സ്ഫോടനം നടന്നതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച സംഘത്തിലെ ഒരാളുടെ കാൽതട്ടിയാണു സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം.