നരേന്ദ്ര മോദിയുടെ കാൽ തൊട്ട് തൊഴുത് ബോളിവുഡ് താരം ഐശ്വര്യ റായ് | Narendra Modi

ശ്രീ സത്യനായ് ബാബ ശതകാഘോഷത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് താരം പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ചത്.
Aishwarya Rai
Published on

പുട്ടപർത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് തൊഴുത് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ആന്ധ്രപ്രദേശിൽ ശ്രീ സത്യനായ് ബാബ ശതകാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് താരം പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ചത്.

പരിപാടിയിൽ സംസാരിച്ച് മടങ്ങുന്നതിനിടെയാണ് താരം മോദിയുടെ അനുഗ്രഹം തേടിയത്. പ്രധാനമന്ത്രി ഐശ്വര്യയുടെ തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നതും വിഡിയോയിൽ കാണാം.

സച്ചിൻ ടെൻഡുൽക്കർ, കേന്ദ്ര മന്ത്രിമാരായ റാം മോഹൻ നായിഡു കിഞ്ജരപു, ജി.കിഷൻ റെഡ്ഡി എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com