
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബൊലേറോ കനാലിലേക്ക് മറിഞ്ഞു(Bolero overturns). വാഹനത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 11 പേർക്ക് ജീവൻ നഷ്ടമായി.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. മോത്തിഗഞ്ചിലെ പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ തീർത്ഥാടകരാണ് അപകടത്തിൽപെട്ടത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടമായതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, അപകടം നടന്നയുടൻ പ്രദേശത്തെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.