
മധ്യപ്രദേശ്: ഭോപ്പാലിൽ നിന്ന് രണ്ട് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം അപ്പർ തടാകത്തിൽ നിന്ന് കണ്ടെത്തി(Body found). ഹരി മസാറിനടുത്തുള്ള കരോണ്ടിൽ സ്വദേശി ചുന്നു ഖാൻ (30)നെ രണ്ടു ദിവസം മുൻപ് കാണാതായിരുന്നു.
ഇയാളുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അപ്പർ തടാകത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചയുടൻ സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.