
ബീഹാർ : കതിഹാർ നഗർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ആർബിഎച്ച്‌എം ജൂട്ട് മിൽ കാമ്പസിൽ 25 വയസ്സുള്ള ഒരു യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. പോലീസ് സ്ഥലത്തെത്തി കേസ് അന്വേഷണം ആരംഭിച്ചു. നഗർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ആർബിഎച്ച്‌എം ജൂട്ട് മിൽ കാമ്പസിലാണ് സംഭവം.
സുമൻ മാലിക് എന്നയാളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ചണ മില്ലിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ഗാർഡ് ശേഖർ സിംഗ് മില്ലിൽ പട്രോളിംഗ് നടത്തുമ്പോൾ ഒരു യുവാവിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട് . ഗാർഡ് ഉടൻ തന്നെ സംഭവത്തെക്കുറിച്ച് പോലീസിൽ അറിയിച്ചു. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്തു, പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം , ഭാര്യവീട്ടിലേക്ക് പോകാൻ എന്ന് പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് കുടുംബം പറയുന്നത്. സുമനെ കൊലപ്പെടുത്തിയതാണെന്നും, ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം , സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.