
പട്ന: ബീഹാർ തലസ്ഥാനമായ പട്‌നയിലെ , ഗാന്ധി സേതു പാലത്തിന്റെ 42-ാം നമ്പർ തൂണിന് സമീപം ഒരു അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് തൂങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. വിവരം ലഭിച്ചയുടൻ, പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പട്‌നയിലെ എൻഎംസിഎച്ച് ആശുപത്രിയിലേക്ക് അയച്ചു,
യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പട്ന എഎസ്പി രാജ്കിഷോർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പോലീസ് എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും അന്വേഷണത്തിനും ശേഷമേ വ്യക്തമാകൂ എന്നും , അതേസമയം , കൊലപാതകത്തിന്റെ സാദ്ധ്യതകൾ തള്ളിക്കളയാനാവില്ലെന്നും പോലീസ് പറഞ്ഞു. സമീപത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.