
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദാബ്രിയിൽ രണ്ട് ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കിനുള്ളിൽ കെട്ടിയ നിലയിൽ കണ്ടെത്തി(murder). ആഗസ്റ്റ് 21 ന് രാത്രി 10.30 ഓടെയാണ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ യുവതി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.
എന്നാൽ അടുത്ത ദിവസം ഉച്ചയായിട്ടും യുവതിയെ കാണാതായതോടെ യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുജോലിക്കാരിയായ 22 വയസുള്ള യുവതി കഴിഞ്ഞ 3 മാസമായി ജോലിക്ക് പോയിരുന്നില്ലെന്നാണ് വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് വീടിനു സമീപത്തെ തുറന്ന സ്ഥലത്ത് പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. കൊലപതകത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.