
ചണ്ഡീഗഡ്: സെക്ടർ 9 ലെ പാർക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി(murder). തൂവാലയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
മുനിസിപ്പൽ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് ശുചീകരണ തൊഴിലാളികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുഞ്ഞിന്റെ മുഖത്ത് പോറലുകൾ ഉണ്ടായിരുന്നതായി പ്രാഥമിക നിരീക്ഷണത്തിന് ഒടുവിൽ പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.