
മുംബൈ: മതേരൻ ഹിൽ സ്റ്റേഷനിൽ ട്രെക്കിംഗിനിടെ കാണാതായ നാവികസേന ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി(Navy officer dies). അഴുകിയ നിലയിലാണ് മലയിടുക്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
തെക്കൻ മുംബൈയിലെ കൊളാബയിൽ ക്ലാസ് II ൽ മാസ്റ്റർ ചീഫായി സേവനമനുഷ്ഠിച്ച സൂരജ്‌സിംഗ് അമർപാൽസിംഗ് ചൗഹാൻ(33) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 7 നാണ് മതേരനിൽ ഭിവ്പുരി-ഗാർബെറ്റ് ട്രെക്കിംഗിനായി പോയ ചൗഹാനെ കാണാതായത്. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയിരുന്നു.
സംഭവത്തിൽ അന്വേഷണം തുടർന്ന പോലീസിന് പ്രദേശത്ത് ട്രക്കിങ് നടത്തിയ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.