
കാൺപൂർ: റാവത്പൂരിലെ മസ്‍വാൻപൂരിൽ 3 ദിവസം മുൻപ് കാണാതായ 18 കാരന്റെ മൃതദേഹം ചെളിയിൽ നിന്ന് കണ്ടെത്തി(murder). പുകയില ഫാക്ടറിയിൽ ജോലി നോക്കുന്ന സുമിത് ഗൗതമിന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രദേശത്തെ പള്ളിക്ക് പിന്നിലെ വീടിനടുത്തുള്ള കുളക്കരയിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. തലയിലെ മാംസം നഷ്ടപെട്ടതിനെ തുടർന്ന് താടിയെല്ല് പുറത്തുവന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
എന്നാൽ കൊലപാതകത്തിന് പിന്നിൽ പ്രണയമാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഇയാളുടെ കാമുകി ഉൾപ്പടെ കുടുംബത്തിലുള്ള 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആസ്പത്രയിലേക്ക് അയച്ചിരിക്കുകയാണ്.