
ഒഡിഷ: കേന്ദ്രപാദ ജില്ലയിൽ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി(murder). പട്ടമുണ്ടൈ സ്വദേശിയായ ബനിത റൗട്ട് (42) എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് വയസ്സുള്ള മകനെ ഉപേക്ഷിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സ്ത്രീയെ പിന്നീട് കാണാതാവുകയായിരുന്നു. ആഗസ്റ്റ് 28 ന് ഇവരുടെ അമ്മ മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി.
തുടർന്ന് കേസെടുത്ത് അന്വേഷണത്തെ നടത്തിയ പൊലീസാണ് ഞായറാഴ്ച രാത്രി കാബിനിൽ നിന്ന് ദുർഗന്ധം വമിച്ച നിലയിൽ മൃതദേഹം പുറത്തെടുത്തത്. പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതായതും ശരീരത്തിൽ പാചക എണ്ണ ഒഴിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. അതേസമയം കൊലപതകത്തിന് പിന്നിലുള്ള കാരണത്തെ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.