
ബീഹാർ : 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ വയലിൽ നിന്നും കണ്ടെത്തി.ബീഹാറിൽ നിന്നുള്ള ഈ വിദ്യാർത്ഥി ബുധനാഴ്ച രാവിലെ 9 മണിക്ക് സ്കൂളിലേക്ക് പോയെങ്കിലും സ്കൂൾ ബാഗ് സ്കൂളിൽ ഉപേക്ഷിച്ച ശേഷം കാണാതായി. വീട്ടുകാർ അവളെ അന്വേഷിക്കാൻ തുടങ്ങി, മൈർവ പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകി. വ്യാഴാഴ്ച വൈകുന്നേരം, ഇതിനിടെ ഒരു വഴിയാത്രക്കാരൻ വയലിൽ മൃതദേഹം കണ്ട് പോലീസിൽ വിവരമറിയിച്ചു, തുടർന്ന് ബങ്കാട്ട പോലീസ് സ്റ്റേഷനിലെ പോലീസ് സ്ഥലത്തെത്തി.
ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ ബങ്കാട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റാംപൂർ ബുസുർഗ് ഗ്രാമത്തിനടുത്തുള്ള സലേംപൂർ-മൈർവ മെയിൻ റോഡുമായി ബന്ധിപ്പിക്കുന്ന കച്ച റോഡിന്റെ വശത്തുള്ള ഒരു വയലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തുന്ന സമയത്ത് പെൺകുട്ടി അടിവസ്ത്രവും ടീ-ഷർട്ടും മാത്രമാണ് ധരിച്ചിരുന്നത്, കൈകളും കാലുകളും കെട്ടിയ നിലയിൽ ആയിരുന്നു. ലൈംഗികാതിക്രമത്തിന് ശേഷം കൊലപാതകമാണെന്ന് സംശയിക്കുന്നു. ബങ്കാറ്റ പോലീസ് സ്റ്റേഷൻ എസ്ഒ നവീൻ ചൗധരി ഉന്നത അധികാരികളെ അറിയിക്കുകയും സിഒ ശിവ് പ്രതാപ് സിംഗ് സ്ഥലം പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിയെ മറ്റെവിടെയോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതായി പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പി [ ഒലീസ് അറിയിച്ചു.