ഡൽഹിയിൽ പരീക്ഷയ്ക്കെത്തിയ ശേഷം കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി |dead body

ഉത്തരാഖണ്ഡിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
dead body
Published on

ഡൽഹി : ഡൽഹിയിൽ പരീക്ഷയ്ക്കെത്തിയ ശേഷം കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.ഉത്തരാഖണ്ഡിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

അസം സ്വദേശി റോസ്മിത ഹോജായ് (20) യെയാണ് കാണാതായത്. ഈ മാസം ആദ്യമാണ് ആർആർബി പരീക്ഷ എഴുതാൻ റോസ്മിത അസമിൽ നിന്ന് ഡൽഹിയിലെത്തിയത്.

ജൂൺ 5 ന് ഡൽഹിയിൽ എത്തിയ ശേഷം റോസ്മിതയെ കുറിച്ച് വിവരം ഉണ്ടായില്ല. ആർആർബി പരീക്ഷ എഴുതിയ ശേഷം റോസ്മിത രണ്ട് സുഹൃത്തുക്കളോടൊപ്പം ഉത്തരാഖണ്ഡിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. 6 ന് റോസ്മിത മുൻ സഹപാഠിയായ ഹേമന്ത് ശർമ്മയ്ക്കും മറ്റൊരു സുഹൃത്തിനും ഒപ്പം ഋഷികേശിൽ എത്തിയതായും പറയുന്നു. മൂവരും ശിവപുരിയിൽ ഒരു ക്യാമ്പിംഗ് യാത്ര പ്ലാൻ ചെയ്തിരുന്നുവെന്നും എന്നാൽ വൈകിട്ടോടെ കാണാതാവുകയായിരുന്നു എന്നാണ് വിവരം

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഉത്തരാഖണ്ഡിലെ പൊലീസ് സ്റ്റേഷനിൽ റോസ്മിതയെ കാണാതായതായി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൗരിയിലെ ഗംഗാ തീരത്തു നിന്ന് മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com