
ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്ന് 3 മാസം മുൻപ് കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി(murder). രാജസ്ഥാനിലെ ധോൽപൂരിലെ മാനിയ പ്രദേശത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്.
എട്ടുവയസ്സുകാരനെ വിട്ടുകിട്ടാൻ 80 ലക്ഷം രൂപ ആവശ്യപ്പെതിരുന്നെങ്കിലും വീട്ടുകാർ പണം നൽകിയിരുന്നില്ല. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചത്. ഏപ്രിൽ 30 നാണ് കുട്ടിയുടെ പിതാവ് വിജയ് പ്രതാപ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയത്. പോലീസ് മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി അറിയിച്ചു.