
ഹാത്രാസ്: ഉത്തർ പ്രദേശിലെ ഹാത്രാസിൽ കിണറ്റിൽ നിന്ന് ആറ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി(murder). ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ മകൾ ഉർവിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ കുടുംബ പരിപാടിക്കിടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയ്ക്ക് 1.30 ഓടെ ഗ്രാമത്തിലെ ഒരു കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.