
ഹൈദരാബാദ്: റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംബന്ധിച്ച് ഹൈദരാബാദിൽ നടന്ന പരിപാടിക്കിടയിൽ കരിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ടു ബോട്ടുകൾക്ക് തീപിടിച്ച് അപകടം. മൂന്നു പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.( Boats carrying firecrackers caught fire)
ഇക്കൂട്ടത്തിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. സംഭവമുണ്ടായത് പീപ്പിൾസ് പ്ലാസയിൽ`ഭാരത് മാത മഹാ ഹരാത്തി' പരിപാടിക്കിടയിലാണ്.
ആഘോഷ പരിപാടിയിൽ പങ്കെടുക്കാനായി ഗവർണർ ജിഷ്ണു ദേവ് വർമ, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി എന്നിവർ എത്തിയിരുന്നു. പരിക്കേറ്റത് ഗണപതി (22), ചിന്തല കൃഷ്ണ (47), സായ് ചന്ദ് (21) എന്നിവർക്കാണ്.