മഹാരാഷ്ട്രയിൽ അറബിക്കടലിൽ ബോട്ട് മുങ്ങി: 5 പേർ രക്ഷപെട്ടു; 3 പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു | Boat sinks

അപകടത്തിൽ 3 മത്സ്യത്തൊഴിലാളികളെ കാണാതായി. 5 പേർ രക്ഷപെട്ടതായാണ് വിവരം.
Boat sinks
Published on

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗദിൽഡിൽ അറബിക്കടലിൽ ബോട്ട് മുങ്ങി(Boat sink). ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. അപകടത്തിൽ 3 മത്സ്യത്തൊഴിലാളികളെ കാണാതായി. 5 പേർ രക്ഷപെട്ടതായാണ് വിവരം.

ഉറാനിലെ കരഞ്ജയിൽ നിന്നുള്ള ബോട്ട് അലിബാഗിനടുത്തുള്ള കടലിൽ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടം നടന്നത്. കനത്ത മഴയും മോശം കാലാവസ്ഥയും മൂലം ബോട്ട് മറിഞ്ഞ് മുങ്ങാൻ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾ വെള്ളത്തിലേക്ക് ചാടുകയാരുന്നു.

അതേസമയം കാണാതായ മത്സ്യതൊഴിലാളികൾക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com