
ഹരിയാന: മുന്നറിയിപ്പ് ബോർഡില്ല, വേഗത്തിൽ എത്തിയ ബിഎംഡബ്ല്യു കാർ സ്പീഡ് ബ്രേക്കറിൽ ഇടിച്ച് തെറിച്ചു വീണു. ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡിലെ സ്പീഡ് ബ്രേക്കറാണ് വ്യാപകമായി അപകടത്തിനു കാരണമായി തീർന്നത്. (BMW clashes on speed breaker)
സ്പീഡ് ബ്രേക്കറിനു സമീപത്തായി റിഫ്ലക്ടറോ മുന്നറിയിപ്പ് ബോർഡോ ഇല്ലായിരുന്നു. വേഗത്തിൽ എത്തിയ കാർ സ്പീഡ് ബ്രേക്കറിൽ ഇടിക്കുകായും മൂന്നടിയോളം വായുവില്‍ ഉയര്‍ന്ന പൊങ്ങിയ കാര്‍, 15 അടി അകലെ റോഡില്‍ പതിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വെള്ള ബിഎംഡബ്ല്യു കാർ സ്പീഡ് ബ്രേക്കറിൽ ഇടിച്ച് പൊങ്ങുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. കാറിന്റെ പിന്‍ ബമ്പര്‍ റോഡിൽ ഉയരുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
അതേസമയം, തുടർച്ചയായിയാണ് ഈ പ്രേദേശത് വാഹനങ്ങൾ അപകടത്തിൽ പെടുന്നത്. നിരന്തരമായി സ്പീഡ് ബ്രേക്കറുകളിൽ ഇടിച്ചു അപകടങ്ങൾ ഉണ്ടാകുന്നത് പതിവാകുന്നു സാഹചര്യത്തിൽ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് പ്രേദേശവാസികൾ ആവശ്യപ്പെടുന്നത്.