'സ്ഫോടനം നടത്തും' : പശ്ചിമ ബംഗാൾ ഗവർണർ CV ആനന്ദ ബോസിന് ഭീഷണി; ലോക്ഭവനിൽ സുരക്ഷ വർധിപ്പിച്ചു | Blast

സുരക്ഷാ സന്നാഹം കർശനമാക്കി
'സ്ഫോടനം നടത്തും' : പശ്ചിമ ബംഗാൾ ഗവർണർ CV ആനന്ദ ബോസിന് ഭീഷണി; ലോക്ഭവനിൽ സുരക്ഷ വർധിപ്പിച്ചു | Blast
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ഭീഷണി. ലോക് ഭവനിൽ സ്ഫോടനം നടത്തുമെന്നാണ് ഇമെയിൽ വഴി ലഭിച്ച സന്ദേശത്തിൽ പറയുന്നത്. ഇന്നലെ രാത്രിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്.(Blast will be done in Lok Bhavan, Threat to Bengal Governor CV Ananda Bose)

ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ രാജ്ഭവനിൽ ഉന്നതതല സുരക്ഷാ അവലോകന യോഗം ചേർന്നു. സി.ആർ.പി.എഫ്, പൊലീസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും ലോക് ഭവന് ചുറ്റും കാവൽ ശക്തമാക്കുകയും ചെയ്തു.

ഭീഷണി സന്ദേശം വന്ന ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഗവർണർ സി.വി. ആനന്ദ ബോസിന് നേരെ ഭീഷണി ഉയരുന്നത്. ഇതിനു മുൻപും സമാനമായ രീതിയിൽ അദ്ദേഹത്തിനെതിരെ വധഭീഷണികൾ ഉണ്ടായിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com