ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം ; ഒരാൾ മരിച്ചു | Blast

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്.
delhi blast
Published on

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കാര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ചു.

ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് ഫയർ എൻജിനുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു കാറുകൾ പൊട്ടിച്ച് തെറിച്ചെന്നാണ് ലഭിക്കുന്ന വിവരം.

Related Stories

No stories found.
Times Kerala
timeskerala.com