ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളമുയർത്തി എൻ ഡി എയുടെ ആദ്യ വൻ പ്രചാരണ റാലി ഇന്ന് ചെങ്കൽപ്പേട്ടിൽ നടക്കും. കേരളത്തിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കൽപ്പേട്ടിലെ ചടങ്ങിൽ എത്തും. എൻഡിഎ സഖ്യകക്ഷികളെ ഒരേ വേദിയിൽ അണിനിരത്തി കരുത്ത് തെളിയിക്കാനാണ് ബിജെപി നീക്കം.(BJP's election campaign in Tamil Nadu begins today, PM Modi to participate)
ചെങ്കൽപ്പേട്ടിലെ മതുരാന്തകത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അഞ്ച് ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. എടപ്പാടി പളനിസാമി, ടി.ടി.വി ദിനകരൻ, അൻപുമണി രാമദാസ് തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഡിഎംകെ സർക്കാരിനെതിരെ അഴിമതി, കുടുംബാധിപത്യം, സനാതന ധർമ്മത്തോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രി കടുത്ത വിമർശനം ഉന്നയിക്കാനാണ് സാധ്യത.
വൈകിട്ട് 5 മണിയോടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ തന്നെ കേന്ദ്ര സർക്കാരിന്റെ വിവാദമായ വിബി-ജി റാം ജി ബില്ലിനെതിരെ നിയമസഭയിൽ ബദൽ നീക്കം നടത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശ്രദ്ധേയനാവുകയാണ്.