ഡൽഹി സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ച് ബിജെപി | Delhi Government Formation

ഡൽഹി സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ച് ബിജെപി | Delhi Government Formation
Published on

ന്യൂ ഡൽഹി: ഡൽഹി സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച്‌ദേവ ലെഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ചു. പർവേശ് വർമ മുഖ്യമന്ത്രിയായെക്കുമെന്ന സൂചനകൾ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ നീക്കം. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുമായി പർവേശ് കൂടിക്കാഴ്ച നടത്തി.

തെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കായി തെരക്കുപിടിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ പർവേശ് വർമയെ മുഖ്യമന്ത്രി ആക്കണെമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനം ബിജെപി പാർലമെന്ററി സമിതിയുടേതാണ്.

Related Stories

No stories found.
Times Kerala
timeskerala.com