
പട്‌ന: ബി.ജെ.പി പ്രവർത്തകനെ കൊലപാതകത്തിൽ 19 കാരൻ അറസ്റ്റിൽ(murder). പട്‌ന ജില്ലയിലെ പിപ്രയിലെ ഷെയ്ഖ്പുര ഗ്രാമത്തിൽ വയലിൽ വെള്ളം നനയ്ക്കുന്നതിനിടെയാണ് ബി.ജെ.പി നേതാവായ സുരേന്ദ്ര കെവാട്ട് വെടിയേറ്റ് മരിച്ചത്. ജൂലൈ 12 നാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളുകളിലായി എത്തിയ നാല് അക്രമികളാണ് ഇയാൾക്ക് നേരെ നിറയൊഴിച്ചത്.
ഇതിൽ രത്തൻ കുമാറി(19)നെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ പിസ്റ്റളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. മറ്റ് പ്രതികൾക്കായി പോലീസ് തിരക്കി തുടരുകയാണ്.
അറസ്റ്റിലായ പ്രതി സുരേന്ദ്ര കെവാട്ടിനെ കൊലപ്പെടുത്താനായി 2 ലക്ഷം രൂപയുടെ കൊട്ടേഷൻ സ്വീകരിച്ചതായി മൊഴി നൽകി. എന്നാൽ ഇതിൽ 2000 രൂപ മാത്രമേ മുൻകൂറായി ലഭിച്ചിരുന്നു എന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസ്അന്വേഷണം വ്യാപിപ്പിച്ചതായാണ് വിവരം.