ന്യൂഡൽഹി: കോൺഗ്രസ് എം.പി. രേണുക ചൗധരിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നൽകാൻ ബി.ജെ.പി. നീക്കം തുടങ്ങി. പാർലമെന്റിൽ നായയുമായി എത്തിയ സംഭവത്തെക്കുറിച്ച് പ്രതികരിച്ചപ്പോഴുള്ള പരാമർശങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ. പാർലമെന്റിനകത്ത് നായയുമായി എത്തിയതിനെക്കുറിച്ച് പ്രതികരിക്കവെയാണ് രേണുക ചൗധരി വിവാദ പരാമർശം നടത്തിയത്.(BJP to issue notice against Renuka Chowdhury for violation of rights for bringing dog to Parliament)
"കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്ന അകത്തിരിക്കുന്നവരേക്കാൾ ഭേദമാണ് നായ," എന്നായിരുന്നു രേണുക ചൗധരിയുടെ പ്രതികരണം. ഇതിനു പിന്നാലെ അവർ നായയുടെ ശബ്ദം അനുകരിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. നോട്ടിസ് വരട്ടെയെന്നാണ് ഈ വിഷയത്തിൽ രേണുക ചൗധരി പ്രതികരിച്ചത്.
ഡൽഹിയിലെ മലിനീകരണം, പുതിയ തൊഴിൽകോഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കും. ഡൽഹിയിലെ രൂക്ഷമായ മലിനീകരണ വിഷയത്തിൽ പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. പുതിയ തൊഴിൽകോഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.