
ന്യൂഡൽഹി : കേരളത്തിലെ ബി ജെ പിയിലെ ഭിന്നതയിൽ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പൂർണ പിന്തുണ നൽകി പാർട്ടി ദേശീയ നേതൃത്വം. വിമത നീക്കം നടത്തരുതെന്ന് മുതിർന്ന നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. (BJP supports Rajeev Chandrasekhar)
ഭാരവാഹി പട്ടിക നിർണയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിനുണ്ടെന്നും, തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളുമായി മുന്നോട്ട് പോകാനും നിർദേശിച്ചിട്ടുണ്ട്. ഒരു വിഭാഗത്തിൻ്റെ നീക്കങ്ങളിൽ രാജീവ് ചന്ദ്രശേഖർ ബി ജെ പി ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു.