HomeNationalചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ BJPക്ക് തകർപ്പൻ വിജയം: പ്രതിപക്ഷ ഐക്യം തകർന്നു...

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ BJPക്ക് തകർപ്പൻ വിജയം: പ്രതിപക്ഷ ഐക്യം തകർന്നു | BJP

ന്യൂഡൽഹി: ചണ്ഡീഗഡ് കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. പ്രതിപക്ഷ കക്ഷികളായ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബിജെപി അധികാരം നിലനിർത്തിയത്. ബിജെപിയുടെ സൗരഭ് ജോഷി പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.(BJP scores huge victory in Chandigarh mayoral election)

മേയർ സ്ഥാനത്തേക്ക് നടന്ന ത്രികോണ മത്സരത്തിൽ സൗരഭ് ജോഷി (ബിജെപി): 18 വോട്ടുകൾ, യോഗേഷ് ധിംഗ്ര (എഎപി): 11 വോട്ടുകൾ, ഗുർപ്രീത് സിംഗ് ഗാബി (കോൺഗ്രസ്): 7 വോട്ടുകൾ എന്നിങ്ങനെയാണ് നേടിയത്. 35 കൗൺസിലർമാരും പ്രാദേശിക എംപിയും ഉൾപ്പെടെ ആകെ 36 വോട്ടർമാരാണ് സഭയിലുണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 19 വോട്ടുകൾ വേണ്ടിയിരുന്നെങ്കിലും, പ്രതിപക്ഷം ഭിന്നിച്ചു നിന്നതോടെ 18 വോട്ടുകൾ നേടിയ ബിജെപി വിജയിക്കുകയായിരുന്നു.

മേയർ സ്ഥാനത്തിന് പുറമെ സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളും ബിജെപി പിടിച്ചെടുത്തു. സീനിയർ ഡെപ്യൂട്ടി മേയർ ബിജെപിയുടെ ജസ്മൻപ്രീത് സിംഗ് (18 വോട്ട്) ആണ്. എഎപിയുടെ മുനവർ ഖാനെയാണ്(11 വോട്ട്) ആണ് പരാജയപ്പെടുത്തിയത്. ഡെപ്യൂട്ടി മേയർ ബിജെപിയുടെ സുമൻ ശർമ്മ (18 വോട്ട്) ആണ്. എഎപിയുടെ ജസ്വീന്ദർ കൗറിനെയാണ് (11 വോട്ട്) പരാജയപ്പെടുത്തിയത്.

മുൻവർഷങ്ങളിലെ വിവാദങ്ങൾ ഒഴിവാക്കാൻ ഇത്തവണ രഹസ്യ ബാലറ്റ് സമ്പ്രദായം ഒഴിവാക്കിയിരുന്നു. കൈയ്യുയർത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയാണ് ഇത്തവണ അവലംബിച്ചത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്വതന്ത്ര സ്ഥാനാർത്ഥി രാമചന്ദ്ര യാദവ് മത്സരത്തിൽ നിന്ന് പിന്മാറിയതും ശ്രദ്ധേയമായി.

WhatsApp Channel Banner

Latest updates

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാർ: കർഷക സംഘടനകളുടെ പ്രക്ഷോഭത്തിന്...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച ചെയ്യുന്ന പുതിയ വ്യാപാര കരാറിനെതിരെ കാർഷിക സംഘടനകൾ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെങ്കിലും, ചർച്ചകൾ നടക്കുന്ന വേളയിൽ തന്നെ ശക്തമായ വിയോജിപ്പ് അറിയിക്കുക എന്ന...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

യുക്രൈനിലെ റഷ്യൻ ആക്രമണം: നോവായി അഖിലിൻ്റെ വിയോഗം; വിവാഹം...

കാസർഗോഡ്: യുക്രൈനിലെ ഒഡേസ നഗരത്തിന് സമീപം റഷ്യ നടത്തിയ ആക്രമണത്തിൽ കാസർഗോഡ് സ്വദേശിയായ നാവികൻ കൊല്ലപ്പെട്ടു. കാസർകോട് സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്. 'എം.വി ഗോൾഡൻ ലിയോ' എന്ന ചരക്ക്...

ഇന്ത്യ-US സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷക പ്രക്ഷോഭം: ശംഭു...

ബഠിൻഡ: ഇന്ത്യ-യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ ഡൽഹി കിസാൻ ഘട്ടിൽ 'കിസാൻ മഹാപഞ്ചായത്ത്' സംഘടിപ്പിക്കാൻ പുറപ്പെട്ട കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞു. ഹരിയാന പൊലീസാണ് ഡൽഹിയിലേക്കുള്ള വഴിയിൽ ശക്തമായ ബാരിക്കേഡുകൾ...

DON'T MISS

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...