ജമ്മു കശ്മീരിലെ ആറാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി ബി ജെ പി: മുതിർന്ന നേതാവായ മുന്‍ ഉപമുഖ്യമന്ത്രിയെ തഴഞ്ഞു | BJP releases 6th candidates list in Jammu and Kashmir

ജമ്മു കശ്മീരിലെ ആറാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി ബി ജെ പി: മുതിർന്ന നേതാവായ മുന്‍ ഉപമുഖ്യമന്ത്രിയെ തഴഞ്ഞു | BJP releases 6th candidates list in Jammu and Kashmir

മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കവീന്ദര്‍ ഗുപ്തയെ ഒഴിവാക്കി
Published on

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആറാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി ബി ജെ പി. ഇതിൽ നിന്ന് മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കവീന്ദര്‍ ഗുപ്തയെ ഒഴിവാക്കിയിട്ടുണ്ട്.(BJP releases 6th candidates list in Jammu and Kashmir)

ഗാന്ധി നഗര്‍ മണ്ഡലത്തിലാണ് ഗുപ്ത മത്സരിച്ചത്. ഇവിടെ ഇപ്പോഴത്തെ സ്ഥാനാർഥി വിക്രം രണ്‍ധാവയാണ്.

കത്വയിൽ ഭരത് ഭൂഷണും, ഹിന്ദ്വാരയിൽ ഗുലാം മുഹമ്മദ് മിറുമാണ് മത്സരിക്കുന്നത്. ഗുലാം മുഹമ്മദ് മിറിൻ്റെ എതിരാളി ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ ആണ്. ബന്ദിപോരയിൽ മത്സരിക്കുന്നത് നസീര്‍ അഹമ്മദ് ലോണ്‍ ആണ്.

ഉധംപൂര്‍ ഈസ്റ്റില്‍ ആര്‍ എസ് പതാനിയ, കര്‍ണായില്‍ മുഹമ്മദ് ഇദ്രീസ് കര്‍നാഹി, സോനാവാരിയില്‍ അബ്ദുള്‍ റഷീദ് ഖാന്‍, ഗുരേസില്‍ ഫാഖിര്‍ മുഹമ്മദ് ഖാന്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ. രാജീവ് ഭഗത് ബിസ്‌നാഹിലും, സുരീന്ദര്‍ ഭഗത് മാര്‍ഹിലും മത്സരിക്കും.

കഴിഞ്ഞ വെള്ളിയാഴ്ച്ച ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിൽ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനാണ് ഊന്നൽ നൽകുന്നത്.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലായാണ് ജമ്മുകശ്മീരില്‍ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നടക്കുന്നത് ഒക്ടോബര്‍ എട്ടിനാണ്.

Times Kerala
timeskerala.com