
ന്യൂഡൽഹി : ശശി തരൂരിൻ്റെ വിവാദ ലേഖനം നെഹ്‌റു കുടുംബത്തിനും കോൺഗ്രസിനുമെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ബി ജെ പി. ഈ ലേഖനം രാഹുലിൻ്റെ ഏകാധിപത്യത്തിന് എതിരെയുള്ള ആയുധം ആണെന്നാണ് ബി ജെ പി വക്താവ് ആർ പി സിംഗ് പറഞ്ഞത്. (BJP on Shashi Tharoor controversy)
തരൂർ മോദിയുടെ ജനാധിപത്യത്തെ പുകഴ്ത്തിയത് അത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളേറ്റി വരുന്ന തരൂരിൻ്റെ നടപടിയിൽ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ്.