ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ന്യായീകരിച്ചു കൊണ്ട് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, ഭരണത്തിനുള്ള നോബൽ സമ്മാനം അർഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ഡൽഹി ബിജെപി പരിഹാസത്തോടെയാണ് ഇതിൽ പ്രതികരിച്ചത്. ഈ പ്രസ്താവന വ്യാമോഹമാണെന്നും അദ്ദേഹത്തിന്റെ "മാനസികാരോഗ്യം വിലയിരുത്തപ്പെടണം" എന്നും അവർ പറഞ്ഞു.(BJP On Arvind Kejriwal's Nobel Prize Remark)
"അഴിമതി, അരാജകത്വം, കാര്യക്ഷമതയില്ലായ്മ എന്നിവയ്ക്ക് മാത്രമേ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കൂ" എന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ വിമർശിച്ചു.
അരവിന്ദ് കെജ്‌രിവാളിനെതിരെ വിവിധ അഴിമതി കേസുകളിൽ ഒന്നിലധികം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ അരവിന്ദ് കെജ്‌രിവാളിന്റെ മാനസികാരോഗ്യം വിലയിരുത്തണമെന്നും, അദ്ദേഹം ഡൽഹിയെ കൊള്ളയടിച്ചു, ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തെ നിരസിച്ചുവെന്നും പറഞ്ഞ അദ്ദേഹം, കെജ്‌രിവാൾ നോബൽ സമ്മാനം നേടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ചിട്ടിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും കൂട്ടിച്ചേർത്തു.