ന്യൂഡൽഹി : ഏപ്രിൽ 20ന് അഞ്ച് സംസ്ഥാനങ്ങളിലെ സംസ്ഥാന പ്രസിഡൻറുമാരുടെ പേരുകൾ ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിക്കും. ഇതിനുശേഷം, ബിജെപി ദേശീയ പ്രസിഡൻറിൻ്റെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. ഈ മാസം അവസാനത്തോടെ പാർട്ടിക്ക് ഒരു പുതിയ ദേശീയ പ്രസിഡൻ്റിനെ ലഭിക്കും. (BJP national president)
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, മുതിർന്ന പാർട്ടി നേതാക്കളായ അമിത് ഷാ, ജെ പി നദ്ദ എന്നിവർ തമ്മിൽ ഈ ആഴ്ച ചില നിർണായക കൂടിക്കാഴ്ചകൾ നടന്നതായാണ് റിപ്പോർട്ട്. ഇത് ചില സംഘടനാ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ നിർണായക സംസ്ഥാനങ്ങൾക്ക് ഇതുവരെ അവരുടെ പാർട്ടി സംസ്ഥാന പ്രസിഡൻറുമാരെ ലഭിച്ചിട്ടില്ല.
ഇതുവരെ 14 സംസ്ഥാന പ്രസിഡൻറുമാരെ നിയമിച്ചിട്ടുണ്ട്. എന്നാൽ പാർട്ടിയുടെ ഭരണഘടന അനുസരിച്ച്, ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കുറഞ്ഞത് 50% സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണം.