
ഭോപ്പാൽ : മധ്യപ്രദേശിലെ ടിക്കംഗഢ് ജില്ലയിൽ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബിജെപി നേതാവ് സഞ്ജു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു . ബലാത്സംഗ കേസിൽ കുടുങ്ങിയതിന് പിന്നാലെ, ആരോപണവിധേയനായ നേതാവ് സഞ്ജു യാദവിനെ ബിജെപി ജില്ലാ യൂണിറ്റ് മേധാവി സരോജ് രജ്പുത് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സഞ്ജു യാദവ് ഒരു മുൻ കേന്ദ്രമന്ത്രിയുടെ പ്രതിനിധിയായിരുന്നുവെന്ന് പറയപ്പെടുന്നു.കേസിൽ യാദവിന്റെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. ലൈംഗികാതിക്രമം മറച്ചുവെച്ചതിനും പ്രതികളിൽ രണ്ട് പേർക്ക് തന്റെ ഹോട്ടലിൽ മുറി നൽകി സഹായിച്ചതിനുമാണ് യാദവിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഒരു വർഷം മുമ്പ് ഇതേ പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു-എന്നാണ് പോലീസ് പറയുന്നത്.